ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ… ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും…
പണം എവിടെ നിക്ഷേപിക്കുമെന്ന് ചിന്തിക്കുന്നവർ പലപ്പോഴും ആദ്യം തെരഞ്ഞെടുക്കന്ന ഒരു ഓപ്‌ഷനായിരിക്കും ബാങ്ക്. സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കാത്തവർ വളരെ കുറവാണു എന്നുതന്നെ പറയാം. കാരണം വിപണിയിലെ അപകടസാധ്യതകൾ ഇല്ലാത്തതുകൊണ്ടുതന്നെ സുരക്ഷിത നിക്ഷേപമായി ഇതിനെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെയാണ് സേവിംഗ്‌സ് അക്കൗണ്ട് കൂടുതൽ ജനപ്രിയമാകുന്നതും. മാത്രമല്ല ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന സൗകര്യവും. ഡിജിറ്റൽ ബാങ്കിങ്, എടിഎം വഴിയെല്ലാം ഇടപാടുകൾ നടത്താൻ കഴിയുന്നത് സൗകര്യപ്രദമാണ്. ബാങ്കിൽ പണം നിക്ഷേപിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ ചില പരിധികൾ കവിയുന്നത് കനത്ത പിഴകൾക്ക് കാരണമാകുമെന്ന് അറിഞ്ഞിരിക്കണം.
പണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ
സേവിംഗ്‌സ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷത്തിൽ കൂടുതലാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾ അതിന്റെ ഉറവിടം വ്യക്തമാക്കേണ്ടതായി വരും.
കറന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത് എങ്കിൽ 50 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് സമാനമായ നിയമങ്ങൾ ബാധകമാണ്. അതായത് പണത്തിന്റെ ഉറവിടവും അതിന്റെ കൃത്യമായ രേഖകളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.
പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, 60% വരെ നികുതിയും കൂടാതെ 25% സർചാർജും 4% സെസും നൽകേണ്ടി വരും.
എന്തുകൊണ്ടാണ് ഈ നിയമങ്ങൾ നിലനിൽക്കുന്നത്
നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക എന്നിവയാണ് ഈ നിയമങ്ങൾകൊണ്ട് റിസർവ് ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. വലിയ പണ നിക്ഷേപങ്ങൾ നടത്തി, അതിനു കൃത്യമായ രേഖകൾ ഇല്ലെങ്കിൽ ആദായനികുതി വകുപ്പിൻ്റെ രിശോധനയ്ക്ക് വിധേയരാകേണ്ടി വരും.
വലിയ തുകകൾ നിക്ഷേപിക്കുന്നവർ, പിഴകൾ ഒഴിവാക്കാൻ, നിങ്ങളുടെ വരുമാനത്തിൻ്റെ രേഖ എപ്പോഴും സൂക്ഷിക്കുകയും ഉറവിടങ്ങൾ വ്യക്തമാക്കുകയും ചെയ്യുക.