തൊഴിലാളികളെ കത്തിക്കാൻ ശ്രമം…കാപ്പ പ്രതി അറസ്റ്റിൽ…
കുളത്തൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിന്ന ചുമട്ടുതൊഴിലാളികളുടെ ദേഹത്ത് യാതൊരു പ്രകോപനവുമില്ലാതെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പ്രതി അസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുമായ പള്ളിത്തുറ സ്വദേശി ഡാനി റെച്ചനെയാണ് (39) തുമ്പ പൊലീസ് പിടികൂടിയത്.
നെഹ്റു ജംഗ്ഷനു സമീപം പള്ളിത്തുറ പാലത്തിനടുത്തായിരുന്നു സംഭവം. സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റേഷൻകടവ് സ്വദേശി ഷാജി, സുഹൃത്തും പള്ളിത്തുറ സ്വദേശിയുമായ രാജുവും പാലത്തിന് സമീപം സംസാരിച്ച് നിൽക്കെ ഇവരുടെ തലവഴി പെട്രോൾ ഒഴിക്കുകയായിരുന്നു. കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.