സമ്മേളനം നടത്താനെത്തിയ സഖാക്കളെ പൂട്ടിയിട്ടു….ഗുരുതര അച്ചടക്ക ലംഘനം…

ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും ഏരിയ കമ്മിറ്റി വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. എന്നിട്ടും ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചില്ലെന്നും ഗോവിന്ദൻ വിവരിച്ചു. സമ്മേളനം നടത്താൻ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സമ്മേളനം നടത്തുന്നതിൽ നേതാക്കൾക്കും വീഴ്ച പറ്റിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

നേരത്തെ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമാണ് ചൂണ്ടികാട്ടിയത്. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തുവെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. പൊടിപ്പും തൊങ്ങലും ഉള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എന്ന് നിർദ്ദേശിച്ചതാണ്. എന്നാൽ നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താൻ ഉള്ള നീക്കമാണ് കരുനാഗപ്പള്ളി ലോക്കൽ സമ്മേളനങ്ങളിൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Articles

Back to top button