പതിനാലുകാരിയെ മറ്റൊരു പുരുഷന് പിതാവ് കൈമാറിയത് വിവാ​​​ഹമെന്ന പേരിൽ….ഭർത്താവെന്ന പുരുഷന്റെ തുടർച്ചയായ ലൈം​ഗികപീഡനത്തിനിടെ ​ഗർഭഛി​​ദ്രവും…കാളികാവിലെ പെൺകുട്ടി പൊലീസിനോട് പറഞ്ഞത്…

കാളികാവിൽ നിന്നും കാണാതായ പതിനാലുകാരി പെൺകുട്ടി വീടുവിട്ട് ഓടിപ്പോയത് ഭർത്താവെന്ന് പറയുന്ന മനുഷ്യന്റെ പീഡനം സഹിക്കാനാകാതെ. സ്വന്തം പിതാവ് തന്നെയാണ് വാടക ക്വാർട്ടേഴ്‌സിൽവെച്ച് പെൺകുട്ടിയെ വിവാഹമെന്ന പേരിൽ മറ്റൊരു പുരുഷന് ഏൽപ്പിച്ചു കൊടുത്തത്. പിന്നീട് പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു. ഇതിനിടെ ​ഗർഭിണിയായ പെൺകുട്ടിയെ ​ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവെന്ന് പറയുന്ന മനുഷ്യന്റെ പീഡനം സഹിക്കാനാകാതെയാണ് പെൺകുട്ടി വീടിവിട്ടിറങ്ങിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.

പെൺകുട്ടിയുടെ പിതാവിനെയും ഭർത്താവിനെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അസം സ്വദേശികളാണ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനെതിരേ പോക്‌സോ കേസ് ചുമത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ ആക്രമിച്ച് ഗർഭച്ഛിദ്രവും നടത്തി. എന്നാൽ പെൺകുട്ടിയെ ഇതുവരെ വൈദ്യപരിശോധന നടത്താനായിട്ടില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു. കാളികാവ് എസ്.ഐ. ശശിധരൻ വിളയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളുടെ അറസ്റ്റ്. ശേഷം കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

Related Articles

Back to top button