ആലപ്പുഴയിൽ കാണാതായ മദ്യവയസ്ക്കൻ്റെ മൃതദേഹം വെള്ളക്കെട്ടിൽ.. അന്വേഷണം…

ആലപ്പുഴയിൽ മദ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി.കല്ലുപ്പാലം കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പണിതീരാത്ത ജില്ലാ ആസ്ഥാനത്തിലെ ലിഫ്റ്റിന്റെ അടിയിലെ ഭാഗത്തെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.വലിയകുളം പള്ളിയുടെ സമീപം താമസിക്കുന്ന ഫൈസലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെമുതൽ ഫൈസലിനെ കാണ്മാനില്ലായിരുന്നു.ഇദ്ദേഹത്തിന്റെ ബൈക്ക് പണിതീരാത്ത ഈ ബിൽഡിങ്ങിന്റെ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഫയർഫോഴ്സ് എത്തി ബോഡി എടുക്കാനുള്ള നടപടികൾ സ്വീകരിച്ചു .

Related Articles

Back to top button