ആലപ്പുഴയിൽ സഹോദരങ്ങളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ…
അമ്പലപ്പുഴ : തുമ്പോളി കല്ലുപുരയ്ക്കൽ വീട്ടിൽ ജോസഫിനെയും , സഹോദരൻ വിപിനേയും മുൻ വൈരാഗ്യത്തിന്റെ പേരിൽ മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വെളിയിൽ വീട്ടിൽ ആകാശ് (19 ), തുമ്പോളി മാവുങ്കൽ വീട്ടിൽ അനൂപ് (20 )എന്നിവരെയാണ് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം .കെ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.