ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം…

മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെൻററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം സാധ്യമാക്കാൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഈ സംവിധാനം വിപുലപ്പെടുത്തും. കുട്ടികൾക്കൊപ്പമെത്തുന്ന മുതിർന്നവർ ഈ സംവിധാനത്തെ നിർദ്ദേശാനുസരണം ഉപയോഗപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Related Articles

Back to top button