അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു….വീണ്ടും പുലി ഭീതി…
അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നതോടെ പെരിന്തൽമണ്ണയിൽ വീണ്ടും പുലി ഭീതി. കഴിഞ്ഞ ദിവസമാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊടുകുത്തി മലയുടെ ഭാഗമായ അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പശുക്കിടാവിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശത്ത് പുലിഭീതി വീണ്ടും ഉയർന്നത്. പശുക്കിടാവിന് സംഭവിച്ച ആക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.