ഷഷ്ഠിക്കിടെ സംഘർഷം…. നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി… ഏഴ് പേർക്ക്…

ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടി ഇരവിമംഗലം ക്ഷേത്ര സന്നിധാനത്ത് നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റിനും ഉൾപ്പെടെ പരിക്കേറ്റു.

പൊലീസുകാരായ ശ്രീകാന്ത്, ലാലു, ശ്രീജിത്ത്, സിപിഎം നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രഞ്ജിത്ത്, പഞ്ചായത്ത് അംഗം ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽ റാം, ഏരിയ കമ്മിറ്റി അംഗം രമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഷഷ്ഠി മഹോത്സത്തിനിടെ ആദ്യ കാവടി സംഘം അമ്പലത്തിലേക്ക് കയറുന്ന സമയത്തെച്ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മൂന്ന് തവണ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Related Articles

Back to top button