മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ ഉന്തുവണ്ടിയെടുക്കാൻ അയൽ വീട്ടിലേക്ക് പോയി…. പിതാവ് വീടിനു മുന്നിൽ…

മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് വീടിനുമുന്നിൽ കാറിടിച്ച് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയവീട്ടിൽ പി.വി.വത്സൻ ആശാരി (55) ആണ് മരിച്ചത്. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ച് ഇന്നലെ വൈകിട്ട് 7.30ന് ആണ് അപകടം. മകൾ ശിഖയുടെ വിവാഹം 28ന് നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽവീട്ടിൽനിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം. സംസ്കാരം ഇന്ന്. ഭാര്യ പ്രീത. മക്കൾ: ശിഖ, ശ്വേത.

Related Articles

Back to top button