അമ്മു സജീവിൻ്റെ മരണം….പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബം…
തിരുവനന്തപുരം: അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബത്തിന്റെ പരാതി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സിപാസ് ഡയറക്ടർ പി ഹരികൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല.
കുട്ടികൾക്കിടയിലുള്ള പ്രശ്നത്തിന് ബന്ധപ്പെട്ടവരെ മാത്രം വിളിച്ച് കൗൺസിലിംഗ് നൽകുന്നതിന് പകരം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഒരുമിച്ചിരുത്തി കൗൺസിലിംഗ് ചെയ്തത് അമ്മുവിനെ മാനസികമായി തളർത്തി എന്നും കുടുംബം പറയുന്നു.
അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ നവംബർ 22-നായിരുന്നു അമ്മുവിന്റെ മരണത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്.
ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്.
നവംബർ പതിനഞ്ചിനാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.