കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ചു….യുവതിയെ ബലാത്സംഗം ചെയ്ത അറുപതുകാരൻ…
യുവതിയെ ബലാത്സംഗം ചെയ്ത അറുപതുകാരൻ പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി ഉദയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാൾ യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.
യുവതി പരാതി നൽകിയകിന് പിന്നാലെ ഇയാൾ ഒളിവിൽ ആയിരുന്നു. നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.