മുഖ്യമന്ത്രിയുടെ കലാപാഹ്വാനം….കേസെടുക്കാനാകില്ലെന്ന് പൊലീസ്… 

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ മാസം 23ന് കോടതി വീണ്ടും കേസ് പരിഗണിക്കും. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കോടതിയെ സമീപിച്ചത്

കോടതിയില്‍ പോലും മുഖ്യമന്ത്രിയുടെ കലാഹാഹ്വാനം ന്യായീകരിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. നവകേരള യാത്രക്കിടെയാണ് സംഭവം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ കോൺ​ഗ്രസ് പ്രവർത്തകർക്കുനേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥരും ഡിവൈഎഫ്ഐ പ്രവർത്തകരും അക്രമം നടത്തുകയായിരുന്നു.

Related Articles

Back to top button