പാറശ്ശാല ഷാരോണ്‍ വധക്കേസ്.. ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്.. പറഞ്ഞത്….

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ 5. 30 ന് താന്‍ ഷാരോണിനെ വൃത്തിയാക്കാന്‍ കയറിയപ്പോളാണ് മകൻ മൊഴി നൽകിയതെന്നും നാലാം സാക്ഷിയും ഷാരോണിന്റെ പിതാവുമായ ജയരാജ് കോടതിയില്‍ മൊഴിനല്‍കി.

താന്‍ മരിച്ചുപോകുമെന്നും, സംഭവ ദിവസം ഗ്രീഷ്മ, കഷായത്തില്‍ മാരകമായ എന്തോ കലര്‍ത്തി കുടിപ്പിച്ചു എന്നും ജയരാജിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയും ഷാരോണും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നതായും മാപ്പാക്കണം എന്നും മരണമൊഴിയില്‍ ഷാരോണ്‍ പിതാവിനോട് പറഞ്ഞു. ഗ്രീഷ്മ കൊടുത്ത പാനീയം കുടിച്ച ശേഷമാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായതെന്നും ഷാരോണ്‍ മരണ മൊഴിയില്‍ പറഞ്ഞതായി സാക്ഷി മൊഴിയിലുണ്ട്. മരണമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ്‌നോടും ഗ്രീഷ്മ കഷായം നല്‍കിയതായും ഒരു ഗ്ലാസ് പൂര്‍ണ്ണമായും താന്‍ കുടിച്ച തായും ഷാരോണ്‍ വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button