ഇടിമിന്നലില്‍ വീടു കത്തി നശിച്ചു….
വെള്ളറട : കുന്നത്തു കാലിൽ ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തിനശിച്ചു. കുന്നത്തുകാല്‍ വള്ളിക്കാ ലയില്‍ സാജുവിന്റെ വീടാണ് കത്തി നശിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ അപ്രതീ ക്ഷിതമായുണ്ടായ ഇടിമിന്ന ലില്‍ വൈദ്യുതി മെയിന്‍ സ്വിച്ച് ഉള്‍പ്പെടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി കത്തി യാണ് വീട്ടുപകരണ ങ്ങള് ഉള്‍പ്പെടെ നശിച്ചത് അപകടമുണ്ടായപ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ സമീപത്തെ വീട്ടില്‍ നില്ക്കുകയായിരുന്നതിനാല് അപകടം ഒഴിവായി. അര ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.