ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംതിട്ട സ്വദേശിയുടെ.. കണ്ടെത്തിയത് ഒൻപത്….

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നവംബര്‍ 29ന് ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി.മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷം ഭൗതികശരീരം വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും. അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആർ.എഫ്) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വീസ് നടത്തുന്നവരുടെയും നേതൃത്വത്തില്‍ ആകാശ് മോഹനായുളള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.

Related Articles

Back to top button