നിങ്ങളുടെ പേരിലുള്ള സിം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?

നിങ്ങളുടെ പേരിലുള്ള സിം കാർഡ് മുഴുവൻ നിങ്ങൾ തന്നെയാണോ ഉപയോഗിക്കുന്നത്? അതോ കളഞ്ഞുപോയ സിം കാർഡ് മറ്റാരെങ്കിലും ഉപയോ​ഗിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ പലർക്കും ആശങ്കകളും സംശയങ്ങളും ഉണ്ടാകാറുണ്ട്. അഥവാ ഇനി നിങ്ങളുടെ പേരിൽ ആരെങ്കിലും വ്യാജ സിം കാർഡ് എടുത്തിട്ടുണ്ടെങ്കിലും അറിയാൻ ചില വഴികളുണ്ട്.

പല തട്ടിപ്പുകളും നടന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇന്ന്. നമ്മുടെ പേരും വിലാസവും എല്ലാം ഉപയോ​ഗിച്ച് പലരും ആൾമാറാട്ടം ഉൾപ്പെടെ നടത്തുന്നു. അപ്പൊ സിം​കാർഡിൻ്റെ കാര്യത്തിൽ പറയേണ്ടതില്ലല്ലോ. അവിടെയുമുണ്ട് വ്യാജൻ.

നിങ്ങളുടെ പേരിൽ ഒരു സിം കാർഡ് എടുത്ത് സൈബർ തട്ടിപ്പ് നടത്താൻ എളുപ്പമാണ്. സിമ്മുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകൾ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കണം. അത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും. ഇതോടൊപ്പം തന്നെ ലിസ്റ്റിൽ വ്യാജ സിം കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും. ഉപയോഗത്തിലില്ലാത്ത സിം കാർഡുകൾ ആധാറിൽ നിന്ന് അത് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നതുമായ സിമ്മും ഒഴിവാക്കാം.

ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (TAFCO) എന്നതാണ് ഇതിനായുള്ള പോർട്ടൽ.

1. ആദ്യം https://tafcop.sancharsaathi.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇവിടെ നൽകുക. മൊബൈലിൽ OTP വരും, അതും ഇവിടെ നൽകണം.
3.OTP നൽകിയ ശേഷം, ആധാറുമായി ലിങ്ക് ചെയ്ത സിമ്മിന്റെ ലിസ്റ്റ് നിങ്ങളുടെ മുന്നിൽ തുറക്കും.
4. അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.

Related Articles

Back to top button