മടയിൽ കയറി ഒറ്റയാൻ്റെ ആക്രമണം… ആനത്താവളത്തിൽ കുങ്കിയാനയെ കുത്തിവീഴ്ത്തി…

കുങ്കിയാനയെ കാട്ടാന അക്രമിച്ചു. ധോണിയിലെ അഗസ്ത്യൻ എന്ന കുങ്കിയാനയെയാണ് കാട്ടാന ആക്രമിച്ചത്. ഫോറസ്റ്റ് ക്യാമ്പിൽ വെച്ചാണ് കാട്ടാന കുങ്കിയാനയെ ആക്രമിച്ചത്. നാല്

കാട്ടാനയുടെ കുത്തേറ്റ് കഴുത്തിന് പരിക്കേറ്റ കുങ്കിയാനയ്ക്ക് ചികിത്സ ആരംഭിച്ചു. പാലക്കാട് ധോണി ആനത്താവളത്തിലാണ് സംഭവം. സോളർ വേലി തകർത്ത് ക്യാംപിന് അകത്ത് കയറിയ ഒറ്റയാൻ അഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ഒറ്റയാനാണ് ആക്രമണം നടത്തുന്നതെന്നും പ്രതിരോധം തീർത്തിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. 

Related Articles

Back to top button