അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന ആൾ അമ്പലപ്പുഴയിൽ അറസ്റ്റിൽ…

അമ്പലപ്പുഴ: അനധികൃതമായി അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന ആൾ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ അമ്പലപ്പുഴ തെക്കേനട പുത്തൻപുരയിൽ വീട്ടിൽ രാഘവൻപിള്ളയുടെ മകൻ നാരായണപിള്ള ( 65) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയ്യാൾ അനധികൃതമായി പണമിടപാട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ അനീഷ് കെ ദാസിൻ്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തി.

വിവിധ ആളുകളിൽ നിന്ന് ഈടായി വാങ്ങിയ 150 ബാങ്ക് ചെക്കുകളും, 5 സ്റ്റാമ്പ് പേപ്പറുകളും, രണ്ട് വസ്തു ആധാരങ്ങളും, രണ്ട് ആർ.സി ബുക്കുകളും കണ്ടെടുത്തു. വർഷങ്ങളായി അമ്പലപ്പുഴയിലും, പരിസരത്തും അനധികൃതമായി കൊള്ള പലിശക്ക് പണം കടം കൊടുക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇയ്യാളുടെ വീട്ടിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മണി ലൻ്റിംഗ് ആക്ട്,
അമിത പലിശ വാങ്ങുന്നത് തടയൽ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. അമിത പലിശയ്ക്ക് പണം കടം കൊടുത്ത് കൊള്ളപ്പലിശ ഈടാക്കുന്നവർക്കെതിരെ ഇനിയും വരും ദിവസങ്ങളിൽ ശക്തമായ നടപടി തുടരാനാണ് പൊലീസിൻ്റെ തീരുമാനം.

Related Articles

Back to top button