ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു…. കാഞ്ഞിരപ്പള്ളിയില്‍ 21കാരന് ദാരുണാന്ത്യം….

 കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പൊലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയില്‍ നിന്നും അതിദാരുണമായ മറ്റൊരു അപകട വാര്‍ത്ത കൂടി ഇന്ന് പുറത്ത് വന്നിരുന്നു. രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി കേരള ബാങ്ക് ജീവനക്കാരനായ യുവാവിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button