കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഡോക്ടറെ തട്ടികൊണ്ട് പോകാൻ ശ്രമം..
ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ചാണ് സംഭവം.കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറിയതിനാൽ രക്ഷപെടുകയായിരുന്നു.സംഭവത്തിൽ പരാതി നൽകി.