വഴി തടഞ്ഞ് സിപിഐഎം വേദിയൊരുക്കിയ സംഭവം…500 പേര്‍ക്കെതിരെ കേസ്..

തിരുവനന്തപുരം: സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം. എല്ലാ വശങ്ങളും പരിശോധിച്ചിരുന്നുവെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയിരുന്നുവന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞിരുന്നു.

Related Articles

Back to top button