‘കേസിൽ ഇളവ് നൽകാം, വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’… യുവതിയെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്….

യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിക്കെതിരെയുള്ള കേസിൽ ഇളവ് നൽകാമെന്നും ജയിലിൽ പോകേണ്ടെങ്കിൽ തനിക്ക് ഒപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസതിയിൽ വെച്ച് രണ്ട് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ കാര്യത്തെ പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ വിളിച്ചു വരുത്തിയത്. തുടർന്ന് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയതോടെ യുവതി മൊബൈലിൽ ഇത് പകർത്താൻ ആരംഭിച്ചു. ഈ ദൃശ്യം പകർത്തിയതിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി തെളിഞ്ഞത്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്നും തുടർ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button