സൽമാൻ ഖാനുള്ള സുരക്ഷയിൽ വീഴ്ച്ച.. സെറ്റില്‍ അനുമതിയില്ലാതെ കടന്നു.. സൽമാന് നേരെ…

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പൊലീസ് പിടിയില്‍. സല്‍മാന്‍ ഖാന്‍ സെറ്റിലുള്ളപ്പോളായിരുന്നു ഇയാൾ അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചത് .തടയാൻ ശ്രമിച്ച അണിയറക്കാരോട് ലോറന്‍സ് ബിഷ്ണോയ്‍യെ അറിയിക്കണോ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഇതോടെ അണിയറക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എന്നാല്‍ ഇയാള്‍ സല്‍മാന്‍ ഖാന്‍റെ ആരാധകനാണെന്നും ഷൂട്ടിംഗ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലില്‍ നിന്ന് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോട് ഉണ്ടായ തര്‍ക്കത്തില്‍ ഇയാള്‍ ലോറന്‍സ് ബിഷ്ണോയ്‍യുടെ പേര് പറയുകയായിരുന്നു. മുംബൈ സ്വദേശിയായ വ്യക്തിയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ച്ചയായുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സൽമാൻ ഖാൻ്റെ ചിത്രീകരണം. അതിനാല്‍ ഇത്തരത്തിലുള്ള ചെറിയ സുരക്ഷാ വീഴ്ചകള്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് പൊലീസ് കാണുന്നത്.

Related Articles

Back to top button