പൊന്നിൽ കുളിച്ച് ശോഭിത.. പരമ്പരാഗതവരനായി നാഗചൈതന്യ.. വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍….

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുടെയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്.സ്വർണ നിറത്തിലുള്ള പട്ടുസാരി ധരിച്ച് മണ്ഡപത്തിലിരിക്കുന്ന ശോഭിതയെയും സമീപത്തായി പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്ന നാഗചൈതന്യയെയും ചിത്രങ്ങളിൽ കാണം.അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഇന്നലെ രാത്രിയായിരുന്നു ഇരുവരുടെയും പ്രൗഡഗംഭീരമായ വിവാഹം നടന്നത്. പ്രശസ്തമായ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്ത സ്റ്റുഡിയോണിത്.

ഏകദേശം 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു.ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തിനെത്തിയെന്നാണ് വിവരം.

Related Articles

Back to top button