രാഹുലിനും പ്രദീപിനും സമ്മാനമായി നീല ട്രോളി ബാഗ്.. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി സ്പീക്കർ….

പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഉപതെരഞ്ഞടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ക്കാണ് സ്പീക്കര്‍ നീല ട്രോളി ബാഗ് സമ്മാനിച്ചത്.ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്.

അതേസമയം, നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നു. വിവാദമായതിന് പിന്നാലെ മറുപടിയുമായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എംഎല്‍എമര്‍ക്ക് ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായാണ് നീല കളര്‍ ആയതെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

Related Articles

Back to top button