അമ്പലപ്പുഴയിൽ ബി.ജെ.പി മാർച്ചിൽ സംഘർഷം…

അമ്പലപ്പുഴ : ബി.ജെ.പി മാർച്ചിൽ സംഘർഷം.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തീരദേശ നിവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെയും എം.എൽ.എ യുടെയും അവഗണന അവസാനിപ്പിക്കുക,പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിവാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന്റെ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.

ജനാധിപത്യ രീതിയിൽ സമരം ചെയ്ത സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സി.പി.എം പ്രവർത്തകർ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന് ബി.ജെ.പി ആരോപിച്ചു. സംഘർഷാവസ്ഥ ഉണ്ടായ സാഹചര്യത്തിൽ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം സുമിതഷിജി മോൻ അദ്ധ്യക്ഷനായി.യുവമോർച്ച മണ്ഡലം പ്രസിഡന്റ് ലെതിൻ കളപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി സച്ചിൻ അയോദ്ധ്യ, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button