സ്ത്രീധന പീഡന പരാതി..മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു…

കൊച്ചി: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവ വിരുദ്ധമാണെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. സിപിഐഎം വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിന്‍ ആരോപിച്ചു.

ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.

Related Articles

Back to top button