കളര്‍കോട് അപകടം…വാഹന ഉടമയുടെ മൊഴി രേഖപ്പെടുത്തി…മൊഴിയിൽ പ്രധാനമായും…

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാറുടമ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരായി. കാറുടമ ഷാമില് ഖാന്‍ ആണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുമ്പില്‍ ഹാജരായത്.നോട്ടീസ് നല്‍കിയാണ് ഷാമിലിനെ വിളിച്ചുവരുത്തിയത്.

ഷാമില്‍ വാഹനം വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പൊലീസ് പറയുന്നു. ഷാമില്‍ ഖാന്റെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ പേരില്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം ഷാമില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button