എയർ ഹോസ്റ്റസായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി….ആലപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായിക്കെതിരെ കേസ്…..
ആലപ്പുഴ: എയർ ഹോസ്റ്റസായ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായിക്കെതിരെ കേസെടുത്തു. പഞ്ചായത്ത് ആറാം വാർഡ് പുത്തൻപറമ്പിൽ ജാരിസ് മേത്തർ (45) ക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം വഞ്ചിച്ചെന്നാണ് എയർഹോസ്റ്റസിന്റെ പരാതിയുള്ളത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്:
വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസുമായി പരിചയപ്പെട്ട ജാരിസ് മേത്തർ പിന്നീട് ഇവരുമായി പ്രണയത്തിലായി. വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം ഇവരെ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. എന്നാൽ, ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി.
ജോലിയുമായി ബന്ധപ്പെട്ട് കാലടിയിലാണ് യുവതി താമസിക്കുന്നത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവതി ജാരിസിനെതിരേ കാലടി പോലീസിലും പിന്നീട് മണ്ണഞ്ചേരി പോലീസിനും പരാതി നൽകുകയായിരുന്നു. ജാരിസ് മേത്തറും വിവാഹിതനാണ്.