അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി.. സൈനികന് ദാരുണാന്ത്യം…
അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. 24 കാരനായ സത്നാം സിംഗ് ആണ് മരിച്ചത്.ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം.കിഷ്ത്വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.