മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി… യുവാവിന്….
മലപ്പുറം താനൂരിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങിയാണ് താനൂർ സ്വദേശിയായ യുവാവ് മരിച്ചത്. താനൂർ സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്. താനൂർ അംജദ് വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.