മധു മുല്ലശ്ശേരി ബിജെപിയ്ക്ക് കെ സുരേന്ദ്രൻ നാളെ മെമ്പർഷിപ്പ് നൽകും….മകൻ ഉൾപ്പെടെ കുടുംബം…..
സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും ബിജെപി മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി വ്യക്തമാക്കി.വ്യക്തമായി ആലോചിച്ച ശേഷമാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ബിജെപി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ വലുത്. ഇന്ത്യയുടെ വളർച്ചയും വലുതാണ്. മകൻ ഉൾപ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേർത്തു.