നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് വീണു.. വിദ്യാർഥിക്ക് ദാരുണാന്ത്യം….
കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് വീണു വിദ്യാർഥിമരിച്ചു.അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവലാണ് മരിച്ചത് .തൃശ്ശൂരിലേക്ക് ഒരു പരീക്ഷയ്ക്കായി പോയി തിരികെ വരുമ്പോളായിരുന്നു ഇന്ന് പുലർച്ചെ അപകടം നടന്നത്.വാഹനത്തിന് മുൻപിലേക്ക് മരച്ചില്ല വീണപ്പോൾ വെട്ടിക്കുകയായിരുന്നു.ഇതോടെ നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിയുകയായിരുന്നു.ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടി.ഇമ്മാനുവലിനെ കരക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.