ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദിയാഘോഷവും ഗുരു സ്മരണയും

മാവേലിക്കര – ശ്രീനാരായണ സാംസ്കാരിക സമിതി, ഗുരുദർശന മീമാംസാ സമിതി, ഗുരുകുലം സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദിയാഘോഷവും ഗുരു സ്മരണയും 8ന് ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വച്ച് നടക്കും. രാവിലെ 9ന് കായംകുളം ബാബു അവതരിപ്പിക്കുന്ന സംഗീത സദസ്സ്. 10ന് നിത്യസ്മൃതി സമ്മേളനം വർക്കല നാരായണ ഗുരുകുലം സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു അധ്യക്ഷനാകും. ആർ.പാർത്ഥസാരഥി വർമ്മ ചിത്രകല ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും. സ്വാമി മുക്താനന്ദയതി, ജോർജ് തഴക്കര, ഡോ.ആർ.സുഭാഷ്, സുഗത പ്രമോദ് എന്നിവർ വിവിധ വിഷയങ്ങളിൽ നിത്യ ഗുരു അനുസ്മരണ പ്രഭാഷണം നടത്തും.
ശ്രീനാരായണ സാംസ്കാരിക സമിതിസംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ, ഗുരുദർശന മീമാംസാ സമിതി പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ, ഗുരുകുലം സ്റ്റഡി സർക്കിൾ എം.എസ് സുരേഷ്, ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി വി.വി അനിമോൻ, മാസ്റ്റർ അനന്തകൃഷ്ണൻ എന്നിവർ സംസാരിക്കും. ഗുരുദർശന മീമാംസാ സമിതി സെക്രട്ടറി ഡോ.സതീഷ് ബാബു സ്വാഗതവും സ്റ്റഡി സർക്കിൾ ഡോ.ഷേർളി പി.ആനന്ദ് നന്ദിയും പറയും. 2.30 മുതൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത സിംഫണി.

Related Articles

Back to top button