കറണ്ട് പോയി… മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ച് രോഗികൾക്ക് കുത്തിവെയ്പ്പ്….

കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ കുത്തിവയ്പ്പ്. കറണ്ട് പോയതോടെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ച് രോഗികൾക്ക് കുത്തിവെയ്പ്പ് എടുക്കുകയായിരുന്നു. രോഗിക്ക് ഒപ്പം എത്തിയ കുട്ടിരിപ്പുകാർ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. കറണ്ട് പോയാൽ പ്രർത്തിപ്പിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ ഇല്ലെന്നാണ് പരാതി. രണ്ട് മാസമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമാന പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം.

Related Articles

Back to top button