തടി ലോറി മറിഞ്ഞ് അപകടം…ക്രയിൻ എത്തിച്ച് …
തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം.
അപകടത്തിൽ ആർക്കും പരിക്കില്ല. തടി ഉൾപ്പെടെ ലോറി റോഡിന് കുറകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ക്രയിൻ എത്തിച്ച് വാഹനവും തടിയും മാറ്റി.