ഇനിയൊരു വിവാദത്തിനില്ല.. ചന്ദ്രിക ദിന​പത്രത്തിന്റെ.. അവസാനനിമിഷം പിന്മാറി ജി സുധാകരൻ…

ചന്ദ്രിക ദിന​പത്രത്തിന്റെ കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്നും അവസാന നിമിഷം സി.പി.എം നേതാവ് ജി. സുധാകരൻ പിന്മാറി. സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദത്തിന് എണ്ണ പകരാനില്ലെന്ന നിലപാടിൽ ജി. സുധാകരൻ പിന്മാറിയത്.

ഇന്ന് രാവിലെ 8.30ന് സുധാകരന്റെ വസതിയിൽവെച്ചാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് പോസ്റ്ററുകളും ബോർഡുകളും ഇറക്കി പ്രചാരണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് രാവിലെ സുധാകരൻ വിളിച്ച് പുതിയ സാഹചര്യത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നതിലുള്ള പ്രയാസം പങ്കുവെക്കുന്നത്. ഇതനുസരിച്ച് പരിപാടി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.സുധാകരനെ സമീപിച്ച് മറ്റൊരു സമയം വാങ്ങാനാണ് സംഘാടകരുടെ തീരുമാനം. ചന്ദ്രിക ദിനപത്രം അമ്പലപ്പുഴ മണ്ഡലത്തിന്റെ കാമ്പയിൻ ഉദ്ഘാടനമാണിന്ന് നടക്കേണ്ടിയിരുന്നത്.

Related Articles

Back to top button