തീപിടുത്തത്തിൻ്റെ ഞെട്ടലിൽ സരസ്വതി..കയ്യും കാലും വിറച്ചുപോയി,രാത്രി ഉറങ്ങിയതേയില്ല…

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ സമീപത്തുള്ള കുടുംബങ്ങൾക്ക് നേരിടേണ്ടിവന്നത് ഒരു ദുരിതരാത്രിയെയാണ്. വർക്ക് ഷോപ്പ് അടക്കമുള്ള അതിജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവരുമുണ്ട്. പരിസരത്തെ പലരുടെയും വീടുകളിൽ ചാരമടക്കം അടിഞ്ഞുകൂടുന്ന സാഹചര്യവുമുണ്ടായി.

തീപിടിത്തം കണ്ട് തന്റെ കയ്യും കാലും വിറച്ചുപോയെന്നാണ് സ്റ്റേഷന് സമീപം താമസിക്കുന്ന സരസ്വതി എന്ന വയോധിക പറഞ്ഞത്. ‘രാത്രി ഞാൻ ഉറങ്ങിയതേയില്ല. മൂന്നും നാലും സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. മണിക്കൂറുകൾ കഷ്ടപ്പെട്ടാണ് തീ അണയ്ക്കാനും പറ്റിയത്’ എന്ന് സരസ്വതിയമ്മ പറഞ്ഞു.

സരസ്വതിയമ്മയുടെ അടുക്കളയ്ക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. തൊട്ടപ്പുറത്തെ വർക് ഷോപ്പിലേക്കും തീപടർന്നതിനാൽ അടുക്കളയുടെ ചില്ലുകൾ തകരുകയും ചാരവും മറ്റും ഉള്ളിൽ അടിഞ്ഞുകൂടുകയും ചെയ്തിട്ടുണ്ട്. വാട്ടർ കാൻ, അരി എന്നിവയെല്ലാം നശിച്ചു. മകന്റെ വർക് ഷോപ്പ് പൂർണമായും കത്തിനശിച്ചതായും സരസ്വതിയമ്മ പറഞ്ഞു.

Related Articles

Back to top button