ഗുണ്ടാസംഘവുമായി ബന്ധം.. എംഎൽഎയെ അറസ്റ്റ് ചെയ്തു…
കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ എംഎൽഎയാണ് നരേഷ് ബല്യാൻ. നന്ദു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം നേതാവ് കപിൽ സാങ്‌വാനും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.
ഒരു ബിസിനസുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.