ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു…മരിച്ചത്..

ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയിൽ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത്. എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വടക്കൻ ചെന്നൈയിലെ മുതിയാൽപേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button