ഒരു മുദ്രയ്ക്ക് പത്തുരൂപ …..ശബരിമലയിൽ നെയ്യഭിഷേകം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന ഭക്തർക്കും ആടിയശിഷ്ടം നെയ്യ് വാങ്ങാം….
നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പൻമാർക്ക് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് വാങ്ങാൻ സൗകര്യം.
നെയ്യ് വിതരണം ചെയ്യാനായി ദേവസ്വം ബോർഡ് കൗണ്ടർ ഒരുക്കിയിട്ടുണ്ട്. ആടിയശിഷ്ടം നെയ്യ് കൗണ്ടർ പ്രവർത്തിക്കുന്നത് സന്നിധാനത്ത് പടിഞ്ഞാറെ നടയിലും സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുമാണ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഇവിടെ ഏൽപ്പിക്കാം. ഒരു മുദ്രയ്ക്ക് പത്തുരൂപ എന്ന കണക്കിൽ അടച്ച് ആടിയനെയ്യ് കൈപ്പറ്റാം.