ചന്ദന മരങ്ങൾ നിരീക്ഷിക്കാൻ കാട്ടിലേക്ക് പോയി…കാണാതായ വാച്ചറെ കണ്ടെത്തി……
അട്ടപ്പാടിയിൽ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്. നടക്കാൻ കഴിയാത്തതിനാൽ വനമേഖലയിൽ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത് നിന്നാണ് വാച്ചറെ കണ്ടെത്തിയത്.