കുർവാ സംഘം ആണെന്ന് കരുതി…വീട്ടിലെ സിസിടിവി പരിശോധിച്ച ഗൾഫ് മലയാളി ഞെട്ടി…

ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ വീട്ടിൽ മോഷണം നടത്തിയവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നു. ഇതോടെ നസീർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ 22 ന് പുലർച്ചെയാണ് മോഷണം നടന്നത്. പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 3 പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ നിന്നും 2 വളകളാണ് നഷ്ടപ്പെട്ടത്. 

Related Articles

Back to top button