പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റതല്ല… യുവാവിന്റേത്… 

തൃശൂർ വിരുപ്പാക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. പന്നിക്ക് കെണിയൊരുക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ യുവാവിന്റെ വിരലിൽ വൈദ്യുതാഘാതമേറ്റ ഇലക്ട്രിക് വയർ ചുറ്റിവച്ചിരുന്നതായി പോലീസ് കണ്ടെത്തിവിരുപ്പാക്ക സ്വദേശി ഷെരീഫ് (48) ആണ് മരിച്ചത്.

കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു. വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഘടിപ്പിച്ച നിലയിലെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രിക് വയര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതെന്നും ഷെരീഫ് ആത്മഹത്യാപ്രവണതയുള്ള ആളെന്നും പൊലീസ് പറയുന്നു. പ്രവാസി മലയാളി കൂടിയാണ് ഷരീഫ്. വടക്കാഞ്ചേരി പൊലീസിനാണ് അന്വേഷണച്ചുമതല.

Related Articles

Back to top button