കേരളത്തിൽ ആദ്യം…വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലേക്ക് എത്തുന്ന ആദ്യ അരുമ മൃഗമായി ‘ഇവ’….

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ അരുമ മൃഗമെത്തി. ഖത്തറിൽ നിന്നെത്തിയ രാമചന്ദ്രന്‍റെ ‘ഇവ’ എന്ന പൂച്ചയാണ് കൊച്ചിയില്‍ എത്തിയത്. വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലേക്ക് എത്തുന്ന ആദ്യ അരുമ മൃഗമാണ് ‘ഇവ’ എന്ന പൂച്ചക്കുട്ടി.

ദോഹയിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ‘ഇവ’ എത്തിയത്. പരിശോധനകൾ പൂർത്തിയാക്കി കുടുംബം ‘ഇവ’യുമായി മടങ്ങി. ഈ കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നല്‍കുന്ന ക്വാറന്‍റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം തുടങ്ങിയത്. ഒക്ടോബര്‍ 10നാണ് ഈ സേവനം ആരംഭിച്ചത്.

Related Articles

Back to top button