‘എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം’….. സീമ ജി നായർ

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി സീമ ജി നായർ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്‌ട്രീയമെന്നും സീരിയലുകളെ പഴിചാരാതെ ശരിയാക്കാനുള്ള കാര്യങ്ങൾ ആദ്യം ശരിയാക്കൂവെന്നും സീമ ജി നായൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അധികാരം കയ്യിൽ കിട്ടുമ്പോൾ കുറ്റപ്പെടുത്തുന്ന ചിലർ ഇവിടെയുണ്ടെന്നും കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സീമ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സീരിയലുകൾക്കെതിരെ പ്രേംകുമാർ വിവാദ പരാമർശം നടത്തിയത്.

Related Articles

Back to top button