സാഹിത്യ അക്കാദമി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നു..ഫേസ്ബുക്ക് പോസ്റ്റുമായി…
സാഹിത്യ അക്കാദമി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതായി പ്രശസ്ത സാഹിത്യകാരന് കെ.സച്ചിദാനന്ദൻ. അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്ന് വിശദീകരണം. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്ന് ഒഴിയുന്നുവെന്നും വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളിൽ നിന്ന് പിൻവാങ്ങുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന് ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.