സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.. ഗവർണർക്ക്…
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി. അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയത്.സജി ചെറിയാനെതിരായ കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബൈജു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലയിരുത്തിരുന്നു. തുടരന്വേഷണത്തിന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ സജി ചെറിയാൻ രാജിവെയ്ക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎം നിലപാട്.ഇതിന് പിന്നാലെയാണ് സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബൈജു നോയൽ ഗവർണറെ സമീപിച്ചത്.