അങ്കണവാടിയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം…ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്…

തിരുവനന്തപുരം:അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീ്സ് കേസ് എടുത്തത്. 75 ജെജെ ആക്ട് പ്രകാരം ആണ് കേസെടുത്തത്. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലിസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് ഇപ്പൊൾ പൊലീസ് നടപടി

Related Articles

Back to top button